പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കെ.പി.സി.സി ഭാരവാഹികളുടെ ആദ്യ യോഗം തിങ്കളാഴ്ച

Jaihind News Bureau
Saturday, January 25, 2020

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കെ.പി.സി.സി ഭാരവാഹികളുടെ ആദ്യ യോഗം തിങ്കളാഴ്ച തിരുവനന്തപുരത്ത് ചേരും.കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ അധ്യക്ഷതയിലാണ് യോഗം ചേരുക. പന്ത്രണ്ട് വൈസ് പ്രസിഡന്‍റുമാരും 34 ജനറൽ സെക്രട്ടറിമാരും ട്രഷററും അടങ്ങുന്ന പട്ടികയാണ് ഇന്നലെ ഹൈക്കമാന്‍റ് പ്രഖ്യാപിച്ചത്. സെക്രട്ടറിമാരുടെയും എക്‌സിക്യുട്ടീവ് അംഗങ്ങളുടെ പേരുകൾ ഫെബ്രുവരി 10 ന് മുമ്പ് പ്രഖ്യാപിക്കുമെന്നാണ് ഹൈക്കമാന്‍റ് അറിയിച്ചിരിക്കുന്നത്.