ബ്രഹ്മപുരത്ത് വിഷപ്പുകയില്‍ ആദ്യ മരണം; ശ്വാസം മുട്ടി മരിച്ചത് വാഴക്കാല സ്വദേശി ലോറന്‍സ്

Jaihind Webdesk
Monday, March 13, 2023

 

കൊച്ചി: ബ്രഹ്മപുരത്ത് വിഷവായു ശ്വസിച്ച് ആദ്യ രക്തസാക്ഷി. തൃക്കാക്കര വാഴക്കാല സ്വദേശി ലോറൻസ് ജോസഫ് (71) ആണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ഒരാഴ്ച ശക്തമായ ശ്വാസ തടസം അനുഭവിച്ച് ആശുപത്രിയിലായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിൽ തിരിച്ചെത്തിയ അദ്ദേഹം വീണ്ടും രാത്രിയിൽ ശ്വാസം കിട്ടാതെ മരണപ്പെടുകയായിരുന്നു.