കൊവിഡ് വാക്‌സീന്‍റെ ആദ്യബാച്ച് ഒമാനിലെത്തി ; വാക്സീനേഷന്‍ ഡിസംബര്‍ 27 ഞായറാഴ്ച മുതല്‍

Jaihind News Bureau
Saturday, December 26, 2020

മസ്‌കറ്റ് : കൊവിഡ് 19 വാക്‌സീന്‍റെ ആദ്യ ബാച്ച് ഒമാനിലെത്തി. മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ ഡിഎച്ച്എല്‍ കാര്‍ഗോ വിമാനത്തില്‍, ആരോഗ്യ മന്ത്രാലയം പ്രതിനിധികള്‍ വാക്‌സീന്‍ സ്വീകരിച്ചു. ഫൈസര്‍ ബയോണ്‍ടെക് വാക്സീന്റെ 15,600 ഡോസ് ആണ് ആദ്യ ഘട്ടത്തില്‍ ഒമാനിലെത്തിയത്. ജനുവരിയില്‍ രണ്ടാം ഘട്ട വാക്‌സീന്‍ 28,000 ഡോസ് ലഭ്യമാകുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.  ഇതോടെ, ഒമാനില്‍ കോവിഡ് 19 വാക്സീനേഷന്‍ ഈ മാസം 27 ഞായറാഴ്ച മുതല്‍ ആരംഭിക്കും.