കോഴിക്കോട് ഗൃഹോപകരണ സാധനങ്ങൾ വിൽക്കുന്ന കടയുടെ ഗോഡൗണിൽ തീപിടിത്തം

Jaihind Webdesk
Monday, May 16, 2022

 

കോഴിക്കോട്: നടക്കാവിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം. നടക്കാവിൽ ഉള്ള ഗൃഹോപകരണ സാധനങ്ങൾ വിൽക്കുന്ന കടയുടെ ഗോഡൗണിൽ ആണ് തീപിടിത്തം ഉണ്ടായത്. ഉച്ചയ്ക്ക് 2.45 ഓടെയാണ് സംഭവം. കാർഡ്ബോർഡും തെർമോകോളും ഉൾപ്പെടെയുള്ള സാധനങ്ങൾ കൂട്ടിയിട്ട സ്ഥലത്താണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിൽ ഉണ്ടായിരുന്ന ആളുകളെ ഒഴിപ്പിച്ചു ഫയർഫോഴ്സ് തീ നിയന്ത്രണവിധേയമാക്കി. 4 യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കാർഡ്ബോർഡ് ഉൾപ്പടെയുള്ള സാധനങ്ങൾ കത്തി നശിച്ചതിനാൽ പുക ഉയരുന്നുണ്ട്. തീപിടിത്തത്തിന്‍റെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല.