ലോക്ക്ഡൗൺ കടബാധ്യത; തിരുവനന്തപുരത്ത് വ്യാപാരി കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ചു

Thursday, July 22, 2021

 

തിരുവനന്തപുരം :  സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് തിരുവനന്തപുരത്ത് വ്യാപാരിയെ കടയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തേവിക്കോണം സ്വദേശി വിജയകുമാർ (56) ആണ് മരിച്ചത്. ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു.

തച്ചോട്ട്കാവിൽ സ്റ്റേഷനറി കട നടത്തി വരികയായിരുന്നു വിജയകുമാർ. സാമ്പത്തിക ബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്യുന്നതായി കത്തില്‍.  ലോക്ക്ഡൗൺ കാലയളവിൽ 15 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായെന്ന് വിജയകുമാർ പറഞ്ഞിരുന്നതായി സുഹൃത്തുക്കൾ അറിയിച്ചു.