ഇന്ധന വിലയില്‍ ആശ്വാസനടപടിക്ക് തയാറാകാതെ സംസ്ഥാനം ; നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി

Jaihind News Bureau
Sunday, February 21, 2021

 

ആലപ്പുഴ : കുതിച്ചുകയറുന്ന ഇന്ധനവിലയില്‍ ജനം പൊറുതിമുട്ടുന്നതിനിടെ ആശ്വാസ നടപടിക്ക് തയാറാകാതെ സംസ്ഥാന സ​ര്‍​ക്കാ​ര്‍. ഇ​ന്ധ​ന നി​കു​തി കു​റ​യ്ക്കി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് വ്യക്തമാക്കി. സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി മോ​ശ​മാ​ണെ​ന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.

കേ​ര​ളം ഇ​ന്ധ​ന​നി​കു​തി ഇ​തു​വ​രെ വ​ര്‍​ധി​പ്പി​ച്ചി​ട്ടി​ല്ല. കേ​ന്ദ്ര​സ​ര്‍​ക്കാ​രാ​ണ് ഇ​ന്ധ​ന വി​ല​കൂ​ട്ടി​യ​ത്. സം​സ്ഥാ​ന ഖ​ജ​നാ​വ് പ്ര​തി​സ​ന്ധി നേ​രി​ടു​മ്പോ​ള്‍ വി​ല കു​റ​യ്ക്കാ​നാ​കി​ല്ല. ഇ​ന്ധ​ന​വി​ല ജി​.എ​സ്.ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​നോ​ട് സം​സ്ഥാ​ന​ത്തി​ന് എ​തി​ര്‍​പ്പി​ല്ലെ​ന്നും എന്നാൽ ഇതിന് നഷ്ടപരിഹാരം ലഭിക്കണമെന്നും ധനമന്ത്രി ആലപ്പുഴയിൽ പ​റ​ഞ്ഞു.

ഇന്ധനവില വർധനവിന് പിന്നാലെ അവശ്യസാധനങ്ങളുടെ വിലയിലും വർധനവുണ്ടാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. കേന്ദ്രവും സംസ്ഥാനവും ആശ്വാസ നടപടി സ്വീകരിക്കാന്‍ തയാറാകാത്തത് സാധാരണക്കാരെ കൂടുതല്‍ ദുരിതത്തിലാക്കുകയാണ്. അതിനിടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 92 കടന്നു.