സിപിഎം പ്രവർത്തകർ തമ്മില്‍ കത്തിക്കുത്ത് ; ഒരാളുടെ നില ഗുരുതരം

Jaihind Webdesk
Sunday, June 27, 2021

കാസർകോട് : ബേക്കൽ അരവത്തു സിപിഎം പ്രവർത്തകർ തമ്മിൽ കത്തികുത്ത്. നാല് പ്രവർത്തകർക്ക് കുത്തേറ്റതില്‍ ഒരാളുടെ നില ഗുരുതരം . ബേക്കല്‍ അരവത്ത് ഇന്ന് സന്ധ്യയോടെയാണ് സംഭവം. സിപിഎം നിയന്ത്രണത്തിലുള്ള ക്ലബുകള്‍ തമ്മിലുള്ള പ്രശ്നമാണ് കത്തികുത്തില്‍ കലാശിച്ചത്.

ഗുരുതരമായി പരിക്കേറ്റ പ്രതീഷിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മലേഷ്, മണിക്കുട്ടന്‍ എന്നിവരെ കാസർകോട്ടെ ആശുപത്രിയിലാക്കി.