കര്‍ഷക സമരം 40-ാം ദിവസത്തിലേക്ക് ; കേന്ദ്രവുമായി ഇന്ന് നിർണായക ചർച്ച

Jaihind News Bureau
Monday, January 4, 2021

 

ന്യൂഡല്‍ഹി : കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കാന്‍ സംഘടന നേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. വിജ്ഞാന്‍ ഭവനില്‍ ഉച്ചക്ക് രണ്ട് മണിക്കാണ് ചര്‍ച്ച. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍, റയില്‍ മന്ത്രി പീയുഷ് ഗോയല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ചര്‍ച്ചയില്‍ 40 ഓളം കര്‍ഷക സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും. അതേസമയം കര്‍ഷക സമരം 40-ാം ദിവസത്തിലേക്ക് കടന്നു.