കർഷക ആത്മഹത്യ: ഇടുക്കി കളക്ട്രേറ്റിലേക്ക് കർഷക കോൺഗ്രസ് മാർച്ച്

Jaihind Webdesk
Wednesday, March 13, 2019

ഇടുക്കിയിലെ കർഷക ആത്മഹത്യയിൽ സർക്കാർ കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ശവമഞ്ചവുമായി ഇടുക്കി കളക്ട്രേറ്റിലേക്ക് മാർച്ച് 100 കണക്കിന് കർഷകരാണ് മാർച്ചിൽ പങ്കെടുത്തത്.

എട്ട് കർഷകർ ആത്മഹത്യ ചെയ്തിട്ടും ആയിരകണക്കിന് കർഷകർ ആത്മഹത്യാ വക്കിൽ നിൽകുമ്പോഴും കർഷകരുടെ വീടുകൾ സന്ദർശിക്കാനോ തയാറാകാത്ത ഇടത് മന്ത്രിസഭയിലെ മന്ത്രിമാർക്കെതിരെ കർഷക മാർച്ചിൽ പ്രതിഷേധമുയർന്നു, ആത്മഹത്യ ചെയ്ത കർഷകരുടെ കടങ്ങൾ എഴുതിതള്ളണമെന്നും, പ്രളയത്തിൽ തകർന്ന കാർഷികമേഖലയെ സംരക്ഷിക്കാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ശവമഞ്ചവുമായി കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയത്, മാർച്ച് ഇടുക്കി പ്രസിഡൻറ് ഇബ്രാഹിം കുട്ടി കല്ലാർ ഉത്ഘാടനം ചെയ്തു

ജില്ലയിൽ ഇതുവരെ ഇരുപത്തി അയ്യായിരം കർഷകർക്കാണ് ജപ്തി നോട്ടീസ് ലഭിച്ചത്, സർക്കാർ പ്രഖ്യാപിച്ച മൊറോട്ടോറിയം ഡിസംബർ കഴിയുമ്പോൾ ബോംബായി കർഷകർക്ക് മേൽ പതിക്കുമെന്ന് നേതാക്കൾ പറഞ്ഞു.