ഇടതു സർക്കാരിന്‍റെ കർഷക വിരുദ്ധ നയങ്ങളിൽ കർഷകരുടെ ജീവിതം പൊലിഞ്ഞു വീഴുന്നു; കെ.സുധാകരന്‍ എംപി

Jaihind Webdesk
Wednesday, November 23, 2022

തിരുവനന്തപുരം: ഇടതു സർക്കാരിന്‍റെ കർഷക വിരുദ്ധ നയങ്ങളിൽ കർഷകരുടെ ജീവിതം പൊലിഞ്ഞു വീഴുകയാണെന്ന് കെപിസിസി പ്രസിഡന്‍റ്  കെ.സുധാകരൻ എംപി കുറ്റപ്പെടുത്തി.
കർഷക ആത്മഹത്യകൾ തുടർക്കഥയാകുമ്പോൾ അത് ഇല്ലാതാക്കാൻ ഒരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കാർഷിക മേഖലയിലെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട്
കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് കെ.സി. വിജയന്‍റെ  നേതൃത്വത്തിൽ
സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നദ്ദേഹം.
കർഷകരെ പട്ടിണിയ്ക്കിട്ട് മുന്നോട്ട് പോകാമെന്ന് സർക്കാർ കരുതിയാൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന്  കെപിസിസി അധ്യക്ഷൻ പറഞ്ഞു