അധിക ബില്ലില്‍ കെ.എസ്.ഇ.ബിയോട് വിശദീകരണം തേടി ഹൈക്കോടതി

Jaihind News Bureau
Monday, June 15, 2020

Kerala-High-Court

 

കൊച്ചി: ലോ​ക്ക്ഡൗ​ൺ കാലത്ത് ഉപഭോക്താക്കളിൽ നിന്ന് അ​ധി​ക ബി​ല്ല് ഈ​ടാ​ക്കി​യെ​ന്ന പ​രാ​തി​യി​ല്‍ കെ​.എ​സ്‌.ഇ​.ബി​യോ​ട് ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി. ബി​ല്ലിം​ഗി​ലെ അ​ശാ​സ്ത്രീ​യ​ത ചോ​ദ്യം ചെ​യ്ത് മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് കോടതി ന​ട​പ​ടി.

ര​ണ്ടു ദി​വ​സ​ത്തി​ന​കം കെ​.എ​സ്‌.ഇ​.ബി മ​റു​പ​ടി ന​ല്‍​കാനാണ് കോടതി നി​ര്‍​ദേ​ശിച്ചത്. ഹ​ര്‍​ജി ബു​ധ​നാ​ഴ്ച വീണ്ടും പ​രി​ഗ​ണി​ക്കും. ലോ​ക്ക്ഡൗ​ണി​ന് പി​ന്നാ​ലെ വൈ​ദ്യു​തി ബി​ല്ലി​ന്‍റെ മ​റ​വി​ല്‍ കെ​.എ​സ്‌.ഇ​.ബി തീ​വെ​ട്ടി​ക്കൊ​ള്ള ന​ട​ത്തു​ന്നു​വെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. ബില്‍ വർധനവില്‍ കെ.എസ്.ഇ.ബിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് കോടതി നടപടി.