കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് സ്ഫോടനം ; 13 പേർ കൊല്ലപ്പെട്ടു

Jaihind Webdesk
Thursday, August 26, 2021

കാബൂൾ : അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിന് പുറത്ത് സ്ഫോടനം നടന്നതായി റിപ്പോർ‌ട്ട്. വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിനു സമീപമാണു ചാവേർ സ്ഫോടനമുണ്ടായത്. വിമാനത്താവളത്തിനുള്ളിലേക്കു കടക്കാനെത്തിയ അഫ്ഗാൻ പൗരന്മാർക്കു സംഭവത്തിൽ പരുക്കേറ്റു. യുഎസ് പൗരന്മാർക്ക് ആർക്കെങ്കിലും പരുക്കുള്ളതായി സ്ഥിരീകരിച്ചിട്ടില്ല.