എം എം സുൽഫിക്കറിന്‍റെ നിര്യാണം ; അനുശോചിച്ച് പ്രവാസലോകം ; നഷ്ടമായത് ഷാർജയുടെ സ്പന്ദനം തിരിച്ചറിഞ്ഞ സാമൂഹ്യ പ്രവർത്തകൻ

Jaihind News Bureau
Friday, October 23, 2020

ദുബായ് : ഇൻകാസ് യു.എ.ഇ കമ്മിറ്റി മുതിർന്ന നേതാവും, ഗ്ലോബൽ കമ്മിറ്റി അംഗവും, ഷാർജ ഇന്ത്യൻ അസോസിയേഷൻ അംഗവും, അറിയപ്പെടുന്ന സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായിരുന്ന എം. എം. സുൾഫിക്കറിന്‍റെ നിര്യാണത്തിൽ വിവിധ പ്രവാസി സംഘടനാ നേതാക്കൾ അനുശോചിച്ചു. ജയ്ഹിന്ദ് ടിവി മാനേജിങ് ഡയറക്ടറും യുഡിഎഫ് കൺവീനറുമായ എം എം ഹസ്സന്‍റെ സഹോദരനാണ്.

നിര്യാണത്തിൽ ഇൻക്കാസ് നേതാക്കളായ മഹാദേവൻ വാഴശ്ശേരി, ടി.എ.രവീന്ദ്രൻ, പുന്നക്കൻ മുഹമ്മദലി, കെ.എം.സി.സി നേതാക്കളായ ഡോ. പുത്തൂർ റഹ്മാൻ, അബ്ദുല്ല ഫാറൂക്കി, എളേറ്റിൽ ഇബ്രാഹിം, അശറഫ് പള്ളിക്കണ്ടം, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് ഇ.പി ജോൺസൻ, വൈസ് പ്രസിഡന്‍റ് അഡ്വ.വൈ.എ.റഹീം എന്നിവർ അനുശോചനം രേഖപ്പെടുത്തി. യു.ഡി.എഫ് യു.എ.ഇ കമ്മിറ്റിയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

നഷ്ടമായത് ഷാർജയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനെയും സംഘാടകനെയുമാണെന്ന് നേതാക്കൾ അനുസ്മരിച്ചു. ഇൻകാസ് അബുദാബി കമ്മിറ്റി വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ച, ഗാന്ധിജിയുടെ ഗ്രാമസ്വരാജ് എന്ന വെബിനാർ മാറ്റിവെച്ചതായി പ്രസിഡണ്ട് യേശുശീലൻ അറിയിച്ചു.