പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തിയ ആള്‍ കോഴിക്കോട് വിമാനത്താവളത്തില്‍ മരിച്ചു

Jaihind News Bureau
Monday, February 8, 2021

ദുബായ് : ഇരുപത്തിയഞ്ച് വര്‍ഷത്തെ പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തിയ പ്രവാസി, വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങിയ ഉടന്‍ മരണപ്പെട്ടു. ദുബായില്‍ നിന്നും പ്രവാസ ജീവിതം കഴിഞ്ഞു മടങ്ങിയ , തലശേരി ഒളവിലം സ്വദേശി രാജന്‍ ചെരുവില്‍ (67) ആണ് മരിച്ചത്. കോഴിക്കോട് വിമാനത്താവളത്തില്‍ രാവിലെയായിരുന്നു സംഭവം.

പുലര്‍ച്ച ദുബായില്‍ നിന്നും ഫ്‌ളൈദുബായ് വിമാനത്തിലാണ് നാട്ടിലേക്ക് യാത്ര തിരിച്ചത്. ഏറെ വര്‍ഷമായി ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരുകയായിരുന്നു. ജോലിയിലെ ആത്മാര്‍ത്ഥയും കൃത്യനിഷ്ടയും അദേഹത്തിന്റെ വലിയ സംഭാവനയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. മറ്റു നടപടികള്‍ക്ക് ശേഷം സംസ്‌കാരം നടക്കും.