‘കള്ള് പോഷകാഹാരം, എടുത്തയുടന്‍ ഉപയോഗിച്ചാല്‍ ലഹരിയില്ല’; ഇ.പി ജയരാജന്‍

Jaihind Webdesk
Thursday, July 27, 2023

 

കോഴിക്കോട്: കള്ള് പോഷകാഹാരമെന്ന വിചിത്ര വാദവുമായി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്‍. കള്ള് ലിക്കറല്ല. നല്ലൊരു പോഷകാഹാരമാണ്. രാവിലെ എടുത്ത ഉടനെ ഉപയോഗിക്കുമ്പോൾ അതിന് ലഹരിയില്ല. ഇരുന്ന് വൈകുംതോറുമാണ് ലഹരിയുണ്ടാകുന്നത് എന്നും ഇപി ജയരാജന്‍ കോഴിക്കോട് പറഞ്ഞു.