ലോകത്ത് ആദ്യമായി ദുബായില്‍ വിമാനകമ്പനി വക യാത്രക്കാര്‍ക്ക് കോവിഡ് റാപിഡ് ടെസ്റ്റ് ; ഫലം പത്ത് മിനിറ്റിനകം

Jaihind News Bureau
Wednesday, April 15, 2020

ദുബായ് : കേന്ദ്രമായ എമിറേറ്റ്‌സ് വിമാനക്കമ്പനി, യാത്രക്കാര്‍ക്ക് റാപിഡ് കോവിഡ് ടെസ്റ്റ് നടത്തുന്ന, ലോകത്തെ ആദ്യ വിമാനകമ്പനി എന്ന പേര് സ്വന്തമാക്കി. ദുബായ് വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ മൂന്നിലാണ് ഇതിന് സൗകര്യം ഏര്‍പ്പെടുത്തിയത്. ഇതിന്റെ ഭാഗമായി ഗ്രൂപ്പ് ചെക്ക് ഇന്‍ മേഖലയില്‍ വിമാന യാത്രക്കാരെ പരിശോധനക്ക് വിധേയമാക്കും. പത്ത് മിനിറ്റകം പരിശോധനാ ഫലം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

ടുനീഷ്യയിലേക്ക് പുറപ്പെട്ട മുഴുവന്‍ യാത്രക്കാരിലും കോവിഡ് പരിശോധന നടത്തിയാണ് വിമാനത്തിലേക്ക് പ്രവേശിപ്പിച്ചത്. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ സഹകരണത്തോടെയാണ് യാത്രക്കാരില്‍ റാപിഡ് ടെസ്റ്റ് നടത്തുന്നത്. വിമാനത്താവളത്തിലെ ചെക്ക് ഇന്‍ മേഖലയില്‍ സാമൂഹിക അകലം പാലിക്കാനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് എമിറേറ്റ്‌സ് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു.