BREAKING NEWS : ഇന്ത്യ വിമാന വിലക്ക് ജൂലൈ 21 വരെ വീണ്ടും നീട്ടി എമിറേറ്റ്‌സ് : ടിക്കറ്റ് ബുക്ക് ചെയ്തവര്‍ വീണ്ടും വെട്ടിലായി ; യാത്ര ദുരിതത്തില്‍ കുടുങ്ങി ആയിരങ്ങള്‍

Elvis Chummar
Monday, July 12, 2021

ദുബായ് : ഇന്ത്യയില്‍ നിന്നുള്ള വിമാന വിലക്ക് ജൂലൈ 21 വരെ വീണ്ടും നീട്ടി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് സര്‍ക്കുലര്‍ പുറത്തിറക്കി. ഇന്ത്യയെ കൂടാതെ പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്‌ളാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും വിലക്ക് ബാധകമാണ്.

നേരത്തെ, ജൂലൈ 15 ന് ശേഷം ഇന്ത്യയില്‍ നിന്നും വിമാന സര്‍വീസ് ആരംഭിക്കുമെന്നാണ് എമിറേറ്റ്‌സ് പറഞ്ഞിരുന്നത്. ഇതനുസരിച്ച് വിമാന ടിക്കറ്റ് ബുക്കിങ് വരെ എമിറേറ്റ്‌സ് ആരംഭിച്ചിരുന്നു. നിരവധി മലയാളികള്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യും ചെയ്തിരുന്നു. പുതിയ സര്‍ക്കുലര്‍ വഴി ഇനി നാട്ടില്‍ കുടുങ്ങിയവരുടെ കാത്തിരിപ്പും ദുരിതവും വീണ്ടും നീളുകയാണ്. നേരത്തെ, ജൂണ്‍ 23 എന്നും, പിന്നീട് ജൂലൈ ഏഴ് എന്നും പിന്നീട് ജൂലൈ 15 നും സര്‍വീസ് ആരംഭിക്കുമെന്നാണ് ദുബായ് കേന്ദ്രമായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പ്രഖ്യാപിച്ചിരുന്നത്. ഇതാണ് നാലാം തവണയും മാറ്റി വെയ്ക്കുന്നത്.