പ്രവാസികള്‍ക്ക് നിര്‍ബന്ധിത ക്വാറന്‍റീന്‍ : സെക്രട്ടറിയേറ്റിന് മുന്നില്‍ 15 ന് ഇന്‍കാസ് യൂത്ത് വിംങ്ങ് പ്രതിഷേധം ; ക്യാംപയിന് രാഷ്ട്രീയ ഭേദമന്യേ മികച്ച പ്രതികരണം

JAIHIND TV DUBAI BUREAU
Wednesday, January 12, 2022

ദുബായ് : പ്രവാസികള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച നിര്‍ബന്ധിത ക്വാറന്‍റീന്‍ വിഷയത്തില്‍ , ജനുവരി പതിനഞ്ചിന് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രവാസി പ്രതിഷേധ സമരം സംഘടിപ്പിക്കും. ഇന്‍കാസ് യൂത്ത് വിംങ്ങ് യുഎഇ കമ്മിറ്റിയാണ് സമരത്തിന് നേതൃത്വം നല്‍കുക.

ജനുവരി 15ന് ശനിയാഴ്ച കാലത്ത് പത്തിന് പരിപാടികള്‍ ആരംഭിക്കുമെന്ന് ഇന്‍കാസ് യൂത്ത് വിംങ്ങ് യുഎഇ പ്രസിഡണ്ട് ഹൈദര്‍ തട്ടത്താഴത്ത് അറിയിച്ചു. രാഷ്ട്രീയ ഭേദമന്യേ എല്ലാ പ്രവാസികളുടെയും പിന്തുണ പരിപാടിയ്ക്ക് ലഭിച്ച് വരുന്നു. സമൂഹ മാധ്യമങ്ങളിലും ഈ ക്യാംപയിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.