കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമം ലംഘിച്ചതിന് യുഎഇയില്‍ 11 ബാങ്കുകള്‍ക്ക് പിഴ ; നാലര കോടി ദിര്‍ഹം പിഴ ചുമത്തി സെന്‍ട്രല്‍ ബാങ്ക്

Jaihind News Bureau
Sunday, January 31, 2021

ദുബായ് : യുഎഇയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമം, ലംഘിച്ചതിന് 11 ബാങ്കുകള്‍ക്ക് യുഎഇ സെന്‍ട്രല്‍ ബാങ്ക് പിഴ ചുമത്തി. നാലര കോടി ദിര്‍ഹമാണ് പിഴ ചുമത്തിയത്. അതേസമയം, നിയമം പാലിക്കാത്ത കേസുകളില്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

തീവ്രവാദ ധനസഹായം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയ്ക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കാന്‍ യുഎഇ, ബാങ്കുകളോട് ആവശ്യപ്പെട്ടു. എന്നാല്‍ 11 ബാങ്കുകളുടെ പേരുകള്‍, സെന്‍ട്രല്‍ ബാങ്ക് വെളിപ്പെടുത്തിയിട്ടില്ല.