തെരഞ്ഞെടുപ്പ് വീഴ്ച : എറണാകുളം സിപിഎമ്മില്‍ കൂട്ട നടപടി

Jaihind Webdesk
Tuesday, September 14, 2021

കൊച്ചി : നിയമസഭാ തെരഞ്ഞടുപ്പിലെ വീഴ്ചയില്‍ എറണാകുളം സിപിഎമ്മിൽ കൂട്ട നടപടി. അഞ്ച് നേതാക്കൾക്കെതിരെ പാർട്ടി നടപടി. സിഐടിയു നേതാവ് സി.കെ മണിശങ്കറിനെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും ഒഴിവാക്കി.

തൃക്കാക്കരയിലെ തോല്‍വിയില്‍ വൈറ്റില ഏരിയാ സെക്രട്ടറി കെ.ഡി വിൻസന്‍റിനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കി. പിറവത്തെ തോല്‍വിയില്‍ കൂത്താട്ടുകുളം ഏരിയ സെക്രട്ടറി ഷാജു ജേക്കബിനെയും ഓഫീസ് സെക്രട്ടറി അരുണിനേയും സ്ഥാനത്തുനിന്നും നീക്കി.

പെരുമ്പാവൂരിലെ തോല്‍വിയില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻസി മോഹനന് പരസ്യ ശാസന. തൃപ്പൂണിത്തുറയിലെ തോല്‍വിയില്‍ എൻ.സി സുന്ദരനെ ജില്ലാ കമ്മിറ്റിയിൽ നിന്നും നീക്കി. സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ പങ്കെടുത്ത യോഗത്തിലാണ് നടപടിക്ക് തീരുമാനമായത്.