കലിയടങ്ങാതെ സിപിഎം: രമയ്ക്കെതിരെ അധിക്ഷേപവുമായി എളമരം കരീം; അഹങ്കരിക്കേണ്ടെന്ന് ഭീഷണി

Jaihind Webdesk
Friday, July 8, 2022

കോഴിക്കോട്: കെ.കെ രമ എംഎൽഎയെ അധിക്ഷേപിച്ച് സിപിഎം നേതാവ് എളമരം കരീം എംപി. പ്രസ്ഥാനത്തെ ഒറ്റു കൊടുത്തതിനുള്ള പാരിതോഷികമാണ് എംഎൽഎ സ്ഥാനം. സ്ഥാനം കിട്ടിയെന്നോർത്ത് അധികം അഹങ്കരിക്കേണ്ടെന്നും എളമരം കരീം പറഞ്ഞു.

ഒഞ്ചിയത്ത് ചൊവ്വാഴ്ച നടന്ന സി.എച്ച് അശോകന്‍ അനുസ്മരണ ചടങ്ങിലായിരുന്നു കരീമിന്‍റെ പരാമര്‍ശം. അതേസമയം നിയമസഭയില്‍ സര്‍ക്കാരിനെതിരെ താന്‍ എടുക്കുന്ന ശക്തമായ നിലപാടാണ് സിപിഎം നേതാക്കളെ പ്രകോപിപ്പിക്കുന്നതെന്ന്  കെകെ രമ പ്രതികരിച്ചു.