ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച

Jaihind News Bureau
Friday, May 22, 2020

 

ദുബായ് : ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച ആഘോഷിക്കും. റമസാന്‍ 30 പൂര്‍ത്തിയാക്കിയാണ് ഇത്തവണ പെരുന്നാള്‍ എത്തുന്നത്. ഇതനുസരിച്ച്, യുഎഇ, സൗദി, ഖത്തര്‍ , കുവൈറ്റ്, ബഹ്‌റിന്‍ എന്നീ അഞ്ച് ഗള്‍ഫ് രാജ്യങ്ങളിലാണ്, ഞായറാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കുക. എന്നാല്‍, ഒമാന്റെ തീരുമാനം നാളെ അറിയാനാകും.