പണമിടപാടില്‍ ഇഡി ചോദ്യം ചെയ്തു; മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായി പിവി അന്‍വര്‍ എംഎല്‍എ

Jaihind Webdesk
Monday, January 16, 2023

കൊച്ചി: ക്വാറിയുമായി ബന്ധപ്പെട്ട പണമിടപാടില്‍ പിവി അന്‍വര്‍ എംഎല്‍എയെ ഇഡി ചോദ്യം ചെയ്തു. ക്വാറിയിൽ ഓഹരി വാഗ്ദാനം നടത്തി പണം തട്ടിച്ചു എന്നാണ് കേസ്. കൊച്ചിയില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ നടന്നത്. എറണാകുളത്തെ ക്വാറിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈയിൽ ലഭിച്ച പരാതിയിലാണ് ഇഡി യുടെ ചോദ്യം ചെയ്യല്‍.

2012ല്‍ കര്‍ണാടക ബെല്‍ത്തങ്ങാടിയിലെ ക്വാറിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുമായി സലീം എന്ന വ്യക്തിയാണ് അന്‍വറിനെതിരെ പരാതി നല്‍കിയത്.

അതേസമയം ചോദ്യ ചെയ്യല്‍ പൂര്‍ത്തിയായി പുറത്തിറങ്ങിയ പിവി അന്‍വര്‍ മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായി. ഇഡി എന്തിന് വിളിച്ചു എന്ന ചോദ്യത്തിന് “ഇന്ത്യ- പാക്കിസ്ഥാന്‍ ഫുഡ്ബോള്‍ കളി ചര്‍ച്ച ചെയ്യാന്‍ വിളിപ്പിച്ചതാ.. എടുത്തോണ്ട് പോ ..” എന്നായിരുന്നു മറുപടി.