കൊവിഡ് 19: ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അനിശ്ചിതമായി അടച്ചു

Jaihind News Bureau
Wednesday, April 1, 2020

കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളും ഇനി ഒരറിയിപ്പുണ്ടാകും വരെ അടച്ചതായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡൻ അറിയിച്ചു. മാര്‍ച്ച് 31 വരെയായിരുന്നു നിലവില്‍ പ്രവേശനം നിരോധിച്ചിരുന്നത്. ഇതാണ് അനിശ്ചിതകാലത്തേക്ക് നീട്ടിയത്.

വനപ്രദേശത്ത് ആളുകള്‍ കൂടുന്ന എല്ലാ പരിപാടികളും നിരോധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍, വനാതിര്‍ത്തിയിലും അല്ലാതെയുമുള്ള
എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ക്കും നിരോധനം ബാധകമാണ്.

teevandi enkile ennodu para