‘പാലങ്ങള്‍ക്ക് വിട, ഇനി കുഴിക്കല്‍ മാത്രം’ ; ശ്രീധരന്‍റെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് എന്‍.എസ് മാധവന്‍

Jaihind News Bureau
Thursday, February 18, 2021

 

തിരുവനന്തപുരം : ‘മെട്രോമാൻ’ ഇ. ശ്രീധരന്‍റെ ബി.ജെ.പി പ്രവേശത്തെ  പരിഹസിച്ച്  എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. പാലങ്ങൾക്കും തുരങ്കങ്ങൾക്കും വിട, ഇനി കുഴിക്കല്‍ മാത്രം  എന്നാണ് എന്‍.എസ്. മാധവന്‍ ട്വീറ്റ് ചെയ്തത്.

‘ഇ ശ്രീധരന്‍ പാലങ്ങള്‍ നിർമിക്കുകയും തുരങ്കങ്ങള്‍ കുഴിക്കുകയും ചെയ്തു. പാലങ്ങള്‍ക്ക് വിട, ഇനി കുഴിക്കല്‍ മാത്രം’  – മാധവന്‍ ട്വീറ്റ് ചെയ്തു.

വാർത്താസമ്മേളനത്തിടെയാണ്  ഇ. ശ്രീധരന്‍ ബി.ജെ.പിയിലേക്ക് വരുന്നു എന്ന വിവരം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍  പ്രഖ്യാപിച്ചത്. എല്‍.ഡി.എഫ് ഭരണത്തില്‍ നിരാശ മാത്രമാണെന്ന് ശ്രീധരന്‍ പ്രതികരിച്ചു. ബി.ജെ.പി ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.