കാട്ടാക്കടയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് പര്യടനത്തിന് നേരെ ഡിവൈഎഫ്ഐ ആക്രമണം ; പ്രവർത്തകർക്ക് പരിക്ക്

Jaihind News Bureau
Thursday, March 25, 2021

 

തിരുവനന്തപുരം : കാട്ടാക്കട മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് നേരെ ഡിവൈഎഫ്ഐ ആക്രമണം. സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മാറനല്ലൂർ മണ്ണടിക്കോണത്ത് വെച്ച് യുഡിഎഫ് സ്ഥാനാർത്ഥി മലയിൻകീഴ് വേണുഗോപാലിൻ്റെ വാഹനപര്യടനത്തിന് നേരെ അക്രമണം നടത്തിയത്. ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജയേഷ് റോയി, കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റ് രതീഷ് എന്നിവർക്ക് പരിക്കേറ്റു.