സമരം പ്രഖ്യാപിച്ച് എ ഐ വൈ എഫ്; പെൻഷൻ പ്രായമുയർത്തിയ സർക്കാർ ഉത്തരവ് യുവജനവിരുദ്ധമെന്ന് ഡിവൈഎഫ്ഐ

Jaihind Webdesk
Tuesday, November 1, 2022

പെൻഷൻ പ്രായമുയർത്താനുള്ള സർക്കാർ നടപടിയിൽ പ്രതിഷേധവുമായി ഇടതു യുവജന സംഘടനയായ ഡിവൈഎഫ്ഐയും . പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി ഏകീകരിച്ചുകൊണ്ട് ധനവകുപ്പ് ഇറക്കിയ ഉത്തരവില്‍ പരസ്യമായാണ് ഡിവൈഎഫ്‌ഐ വിയോജിപ്പ് രേഖപ്പെടുത്തിയത്. ഉത്തരവ് പിന്‍വലിക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് സംഘടന ആവശ്യപ്പെട്ടു. സംസ്ഥാനത്ത് തൊഴിലന്വേഷിച്ച് നടക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളെയാണ് തീരുമാനം പ്രതികൂലമായി ബാധിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് മാധ്യമങ്ങളോട് പറഞ്ഞു.

അതേ സമയം പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് അഭ്യസ്ത വിദ്യരായ വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണെന്നും തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും
സി.പി.ഐ. യുവജനസംഘടനയായ എ.ഐ.വൈ.എഫ്.
പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്ക് എതിരാണെന്നും 2018 ല്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കില്ലെന്ന മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കണമെന്നും എ. ഐ. വൈ. എഫ്. ആവശ്യപ്പെട്ടു. വിഷയം ഉന്നയിച്ചു കൊണ്ട് മറ്റന്നാൾ സെക്രെട്ടറിയറ്റിലേക്ക് മാർച്ച്‌ നടത്താനും തീരുമാനമായി.