കൊവിഡിന് വിട പറഞ്ഞ് പുതിയ പ്രതാപത്തിലേക്ക് സൈക്കിള്‍ ചവിട്ടിക്കയറി ദുബായ് ഭരണാധികാരി | Video Report 

Elvis Chummar
Friday, August 7, 2020

 

ദുബായ് : യു.എ.ഇ എന്ന രാജ്യം കൊവിഡ് സങ്കടക്കാലത്തിന് വിടചൊല്ലി പഴയ പ്രതാപത്തിലേക്കുള്ള മടങ്ങുന്ന സന്ദേശം അടയാളപ്പെടുത്തി ഭരണാധികാരി നടത്തിയ സൈക്കിള്‍ സവാരി ശ്രദ്ധേയമായി. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ സൈക്കിള്‍ സവാരിയാണ് സമൂഹ മാധ്യമങ്ങളിലൂടെ വന്‍ തരംഗമായത്. ദുബായിലെ വിവിധ പൊതുസ്ഥലങ്ങളിലൂടെയുള്ള സൈക്കിള്‍ സവാരിക്കിടെ പ്രാര്‍ത്ഥനയ്ക്കായി റോഡരികില്‍ നിര്‍ത്തിയതും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

 

 

വീഡിയോ റിപ്പോർട്ട് കാണാം :