അന്ന് വേള്‍ഡ് ട്രേഡ് സെന്‍റര്‍: ഇന്ന് ഇത് ആശ്വാസത്തിന്റെ ‘ട്രേഡ് മാര്‍ക്ക് സെന്‍റര്‍’|  VIDEO

B.S. Shiju
Wednesday, April 15, 2020

ദുബായ് ഇന്റര്‍നാഷ്ണല്‍ കണ്‍വന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍, കൊവിഡ് രോഗികളുടെ പരിചരണ കേന്ദ്രമായി ഫീല്‍ഡ് ആശൂപത്രി തുറന്നപ്പോള്‍. ഇവിടെ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാരും സഹപ്രവര്‍ത്തകരും സമീപം.

ദുബായ് : രാജ്യാന്തര എക്‌സിബിഷനുകളുടെ പ്രദര്‍ശന വേദിയായ, ദുബായ് ഇന്‍റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്റര്‍, ഇനി കൊവിഡ് രോഗികളുടെ ആശ്വാസ കേന്ദ്രമാകുന്നു. ഇപ്രകാരം, ഒരേ സമയം മൂവായിരത്തിലധികം രോഗികള്‍ക്ക് പരിചരണം നല്‍കുന്ന ഫീല്‍ഡ് ഹോസ്പിറ്റലായിട്ടാണ് ഇത് മാറ്റിയത്. ഇതിനായി ഈ രാജ്യാന്തര പ്രദര്‍ശന വേദി ഫീല്‍ഡ് ആശൂപത്രിയായി പൂര്‍ണ്ണമായി ഒരുങ്ങി കഴിഞ്ഞു. ഇതോടെ, ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ തയ്യാറാണെന്നും ദുബായ് ഇതിലൂടെ തെളിയിച്ചിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ ആയിരം ബെഡുകളോട് കൂടിയ പരിചരണത്തിന് ഏപ്രില്‍ 16 ( വ്യാഴം ) തുടക്കം കുറിയ്ക്കും. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ നേതൃത്വത്തിലാണ് ഈ തുടക്കം.

കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായുള്ള ഈ ഫീല്‍ഡ് ആശൂപത്രിയില്‍ നഴ്സുമാരെയും മറ്റ് മെഡിക്കല്‍ സ്റ്റാഫുകളെയും ഇതിനായി സജ്ജമാക്കി കഴിഞ്ഞു. നേരത്തെ, ദുബായില്‍ രണ്ട് ഫീല്‍ഡ് ആശുപത്രികള്‍ ആരംഭിക്കുമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖത്താമി വ്യക്തമാക്കിയിരുന്നു.  വരും ദിവസങ്ങളിലും ഫീല്‍ഡ് ആശുപത്രികള്‍ ദുബായില്‍ തയ്യാറാകും. ജൈടെക്‌സ് ടെക്‌നോളി വീക്ക് എന്ന ഗള്‍ഫിലെ ഏറ്റവും വലിയ വിവര സാങ്കേതിക വിദ്യാ പ്രദര്‍ശനം, ദുബായ് ഇന്റര്‍നാഷ്ണല്‍ മോട്ടോര്‍ ഷോ, ഗള്‍ഫ് ഫുഡ്, അറബ് ഹെല്‍ത്ത്, അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് ( എ ടി എം ) തുടങ്ങീ നിരവധി രാജ്യാന്തര വാര്‍ഷിക എക്‌സിബിഷനുകളുടെയും പ്രദര്‍ശനങ്ങളുടെയും രാജകീയ കല്യാണങ്ങളുടെയും നൃത്ത സംഗീത മേളകളുടെ പൊതുവേദിയാണ്, ഇപ്രകാരം ഫീല്‍ഡ് ആശൂപത്രിയായി മാറ്റിയെടുത്തത്.

കൊവിഡ് ഫീല്‍ഡ് ആശൂപത്രിയായി മാറ്റിയ ദുബായ്
കണ്‍വന്‍ഷന്‍ സെന്ററിനുള്ളിലെ കാഴ്ചകള്‍: