‘ഈ തൃശൂര്‍ ഞാനിങ്ങെടുക്കുവാ’ : സുരേഷ് ഗോപി ദുബായിലെ ​’​തൃശൂര്‍ പൂരം​’​ ബ്രോഷര്‍ ഏറ്റുവാങ്ങി​ ;​ ആഘോഷം ഡിസംബര്‍ ​ ​17 ന്

JAIHIND TV DUBAI BUREAU
Sunday, November 28, 2021

ദുബായ് ​: ​യുഎഇയിലെ തൃശൂര്‍ നിവാസികളുടെ കൂട്ടായ്മയായ ‘മ്മടെ തൃശൂര്‍’ ഡിസംബര്‍ 17 ന് സംഘടിപ്പിക്കുന്ന ‘മ്മടെ തൃശൂര്‍ പൂരം’ എന്ന ആഘോഷത്തിന്‍റെ ബ്രോഷര്‍ നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി ഏറ്റുവാങ്ങി. കൂട്ടായ്മ പ്രസിഡന്‍റ് രാജേഷ് മേനോനില്‍ നിന്നും ബ്രോഷര്‍ സ്വീകരിച്ചു. ദുബായ് ഖിസൈസ് എത്തിസലാത്ത് അക്കാദമിയിലാണ് പൂരം ഒരുക്കുന്നത്. ഈ ആഘോഷത്തില്‍ പങ്കെടുക്കാന്‍ സാധിക്കുമെങ്കില്‍ എത്തിച്ചേരുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

ചലിക്കുന്ന മൂന്ന് ആനകളടക്കം അഞ്ച് ആനകളെ ഒരുക്കിയും വാദ്യമേളങ്ങളുമായാണ് പൂരാഘോഷം. ഇതില്‍ രണ്ട് ആനകള്‍ നാട്ടില്‍ നിന്നും എത്തിക്കഴിഞ്ഞു. തൃശൂര്‍ കോട്ടപ്പുറത്തുനിന്നെത്തുന്ന പുലികളും കരിയന്നൂര്‍ ബ്രദേഴ്‌സും തൈക്കുടം ബ്രിഡ്ജ് എന്ന സംഗീത സംഘവും ഉള്‍പ്പടെയുള്ളവര്‍ പൂരപ്പറമ്പിലെ ആവേശം ഇരട്ടിയാക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.