ദുബായ് പ്രിയദര്‍ശിനി വളണ്ടിയേഴ്‌സ് ടീം നാലു ആശുപത്രികളിലെ കൊവിഡ് രോഗികള്‍ക്ക് ഫ്രൂട്ട്‌സ് കിറ്റുകള്‍ നല്‍കി

Jaihind News Bureau
Tuesday, May 26, 2020

ദുബായ് : പ്രിയദര്‍ശിനി വളണ്ടിയര്‍ ടീം കമ്മിറ്റി, ഈദ് ദിനത്തില്‍ കോവിഡ് രോഗികള്‍ക്ക് ഫ്രൂട്ട്‌സ് കിറ്റുകള്‍ വിതരണം ചെയ്തു. ദുബായ് കമ്മ്യൂണിറ്റി ഡവലപ്‌മെന്‍റ് അതോറിറ്റി ( സി ഡി എ )യുടെ രക്ഷാകര്‍തൃത്വത്തില്‍ ദുബായ് ഹെല്‍ത്ത് അതോറ്റിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ദുബായിലെ നാലു ആശുപത്രികളിലെ കൊവിഡ് രോഗികള്‍ക്കാണ് ഇത്തരത്തില്‍ ഫ്രൂട്ട്‌സ് കിറ്റുകള്‍ നല്‍കിയത്.

ദുബായ് ഫീല്‍ഡ് ഹോസ്പിറ്റല്‍, വര്‍സന്‍ ഐസൊലേഷന്‍ സെന്റര്‍, നാദ് അല്‍ ഹമ്മര്‍ ഹെല്‍ത്ത് സെന്‍റര്‍, അല്‍ ബര്‍ഷ ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളിലാണ് വിതരണം നടന്നത്. രക്ഷാധികാരി എന്‍ പി രാമചന്ദ്രന്‍, പ്രസിഡന്‍റ് ബി പവിത്രന്‍,  സെക്രട്ടറി പ്രമോദ്, ട്രഷറര്‍ ടോജി മുല്ലശ്ശേരി, ശിവകുമാര്‍, ചന്ദ്രന്‍ മുല്ലപ്പള്ളി, ദേവദാസ്, അനീസ്, ശ്രീജിത്ത്, രജ്ഞിത്ത്, സിമിതാ ഫഹദ്, ഫാത്തിമ അനീസ് എന്നിവര്‍ നേതൃത്വം  നല്‍കി. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ദുബായ് പ്രിയദര്‍ശിനി ടീം അംഗങ്ങളെ സി ഡി എ , ഡി എച്ച് എ അധികാരികള്‍ അഭിനന്ദിച്ചു.