ഒരേ ദിനം മൂന്ന് ഷെയ്ഖുമാരുടെ വിവാഹ വിരുന്ന് ; അണിഞ്ഞ് ഒരുങ്ങി ദുബായ് രാജകൊട്ടാരം

B.S. Shiju
Monday, June 3, 2019

ദുബായ് : യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ, മൂന്ന് ആണ്‍മക്കളുടെ വിവാഹാഘോഷത്തിന് ദുബായ് രാജകൊട്ടാരം ഒരുങ്ങി.  ഈ മാസം ആറിന് വൈകിട്ട് നാലിന് ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ പുരുഷന്മാര്‍ക്കുള്ള വിവാഹ വിരുന്നു സല്‍ക്കാരം നടക്കും. സ്ത്രീകള്‍ക്ക് മാത്രമായി വേറെയും വിരുന്ന് സല്‍ക്കാരും സംഘടിപ്പിക്കുന്നുണ്ട്.

ഷെയ്ഖ് മുഹമ്മദിന്‍റെ പുത്രന്മാരായ ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ (36) , ദുബായ് ഉപ ഭരണാധികാരി ഷെയ്ഖ് മക്തൂം (35), നോളജ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷെയ്ഖ് അഹമദ് (32) എന്നിവരുടെ വിവാഹ വിരുന്നാണിത്. ഇക്കഴിഞ്ഞ മെയ് 15 ന് മൂന്ന് പേരും മതപരമായ ചടങ്ങില്‍ വെച്ച് വിവാഹിതരായി. ഇതില്‍ കുടുംബാംഗങ്ങള്‍ മാത്രമേ പങ്കെടുത്തുള്ളൂ.

എന്നാല്‍, വിവാഹ വിരുന്നില്‍ ലോകത്തിലെ പ്രമുഖ രാഷ്ട്ര നേതാക്കളും ഭരണാധികാരികളും സംബന്ധിക്കും. ഇപ്രകാരം ‘ചെറിയ’ പെരുന്നാള്‍ ആഘോഷം, ദുബായ് നഗരത്തിന് ‘വലിയ’ വിവാഹ വിരുന്നിന്റെ ആഘോഷമായി മാറും.