പ്രവാസി മടക്കം : സാമ്പത്തിക ബുദ്ധിമുട്ടുള്ള നൂറ് പേര്‍ക്ക് ദുബായിലെ ‘ഐ പി എ’ വക സൗജന്യ വിമാന ടിക്കറ്റുകള്‍

Jaihind News Bureau
Wednesday, May 6, 2020

ദുബായ് : കൊവിഡ് പ്രതിസന്ധി മൂലം നാട്ടിലേക്ക് മടങ്ങുന്നവരില്‍ വിമാന ടിക്കറ്റ് എടുക്കാന്‍ സാമ്പത്തിക പ്രയാസം നേരിടുന്ന 100-ഇന്ത്യന്‍ പ്രവാസികള്‍ക്ക്, സൗജന്യമായി വിമാന ടിക്കറ്റുകള്‍ നല്‍കുമെന്ന് ദുബായ് കേന്ദ്രമായുള്ള
ഇന്റര്‍ നാഷണല്‍ പ്രൊമോട്ടേഴ്‌സ് അസോസിയേഷന്‍ (ഐ പി എ ) അറിയിച്ചു. യുഎഇ-യില്‍ നിന്ന് അടിയന്തിരമായി നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യന്‍ എംബസി തയ്യാറാക്കുന്ന പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ വിമാനയാത്ര ചെലവ് വഹിക്കാന്‍ പ്രയാസപ്പെടുന്നവരെ കണ്ടെത്തിയാണ് ഈ ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നത്. ഐ പി എ ചെയര്‍മാന്‍ ഷംസുദ്ധീന്‍ നെല്ലറയും, സി എസ് ആര്‍ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന എ എ കെ മുസ്തഫയുമാണ് ഇക്കാര്യം അറിയിച്ചത്. യുഎഇയിലെ ചെറുകിട മലയാളി ബിസിനസ് സംരംഭകരുടെ പൊതുവേദിയാണ് ഐ പി എ എന്ന കൂട്ടായ്മ.