ദുബായ് ഗ്ലോബല്‍ വില്ലേജ് പ്രവേശനം; അവധി ദിനങ്ങള്‍ക്കും പ്രവര്‍ത്തി ദിനങ്ങള്‍ക്കും ഇനി രണ്ടുതരം നിരക്ക്

Elvis Chummar
Friday, August 26, 2022

ദുബായ് : ഗ്ലോബല്‍ വില്ലേജ് ഒക്ടോബര്‍ 25 ന് ആരംഭിക്കാനിരിക്കെ പ്രവേശനത്തിന് രണ്ടുതരത്തിലുള്ള ടിക്കറ്റുകള്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഇനി സാധാരണ പ്രവര്‍ത്തി ദിവസങ്ങള്‍ക്കും അവധി ദിവസങ്ങള്‍ക്കും രണ്ടു നിരക്കിലുളള ടിക്കറ്റുകള്‍ ലഭ്യമാണ്.

‘വാല്യു’ എന്ന പേരിലുള്ള ടിക്കറ്റ് ഉപയോഗിച്ച് ഇനി സാധാരണ പ്രവര്‍ത്തി ദിവസങ്ങളില്‍ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. എന്നാല്‍ വാരാന്ത്യ-പൊതു അവധി ദിവസങ്ങള്‍ക്കും മറ്റുദിവസങ്ങളിലും ഉപയോഗിക്കാവുന്ന ‘എനി ഡേ’ എന്ന പേരിലുള്ള മറ്റൊരു ടിക്കറ്റ് നിരക്ക് ഇരുപത്തിയേഴാം വര്‍ഷത്തെ പ്രത്യേകതയാണ്.

‘വാല്യൂ ടിക്കറ്റ് ‘എടുക്കുന്നവര്‍ക്ക് ഞായര്‍ മുതല്‍ വ്യാഴം വരെയുളള ദിവസങ്ങളില്‍ മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. എന്നാല്‍, ‘എനി ഡേ’ എന്ന ടിക്കറ്റ് എടുത്താന്‍ ഏതു ദിവസവും അകത്ത് കയറാനാകും. ‘എനി ഡേ’ ടിക്കറ്റിന് 25 ദിര്‍ഹമാണ് നിരക്ക്. ഓണ്‍ലൈനില്‍ വാങ്ങാന്‍ 22.50 ദിര്‍ഹം നല്‍കിയാല്‍ മതി. ‘വാല്യൂ’ ടിക്കറ്റിന് ഗേറ്റില്‍ 20 ദിര്‍ഹമാണ്. ഇത് ഓണ്‍ലൈന്‍ വഴി ലഭിക്കാന്‍ 18 ദിര്‍ഹമാണ് നിരക്ക്.