ഇത്തവണയും ഭാഗ്യം മലയാളിക്ക്; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ കോട്ടയത്തെ രതീഷ് കുമാറിന് ലഭിച്ചത് എഴ് കോടി!

Jaihind Webdesk
Wednesday, May 29, 2019

ഇത്തവണയും ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലെ ഭാഗ്യം മലയാളിക്ക്. കോട്ടയം കുറവിലങ്ങാട് പഞ്ചമിയില്‍ രവീന്ദ്രന്‍ നായര്‍ രത്നമ്മ ദമ്പതികളുടെ മകന്‍ പി.ആര്‍ രതീഷ് കുമാറാണ് ഇത്തവണത്തെ ഭാഗ്യവാന്‍. 10 ലക്ഷം യുഎസ് ഡോളര്‍ ആണ് രതീഷിന് കൈവന്ന ഭാഗ്യം. അതായത് ഏകദേശം ഏഴ് കോടി രൂപ.

ദുബായ് ബിസിനസ് ബേയിലെ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റാണ് രതീഷ്. തന്നെ ഭാഗ്യം തുണച്ച വാര്‍ത്ത കേട്ടപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ലെന്നും ഡ്യൂട്ടി ഫ്രീ ഫേസ്ബുക്ക് പേജില്‍ നോക്കി ഉറപ്പ് വരുത്തുകയായിരുന്നെന്നും രതീഷ് പറയുന്നു. ഭാര്യയെ വിശ്വസിപ്പിക്കാനും നന്നേ പാട് പെടേണ്ടി വന്നുവെന്നും രതീഷ് വെളിപ്പെടുത്തി.

10 വര്‍ഷമായി യുഎഇയില്‍ കുടുംബസമേതം താമസിക്കുന്ന രതീഷ് കോടിപതിയായെങ്കിലും അടുത്തെന്നും പ്രവാസം മതിയാക്കാനുദ്ദേശിക്കുന്നില്ലെന്നും അവര്‍ പറയുന്നു. 10 വര്‍ഷമായി യുഎഇയിലുള്ള രതീഷ് കുമാര്‍ കുടുംബസമേതമാണ് ഇവിടെ താമസം. സമ്മാനം ലഭിച്ചതിന്റെ ഞെട്ടല്‍ ഒന്നു മാറിക്കോട്ടെ, പണം എന്തൊക്കെ ചെയ്യണമെന്ന് എന്നിട്ട് ആസൂത്രണം ചെയ്യാമെന്ന് രതീഷ് പറയുന്നു.