45 ലഹരിക്കടത്ത് കേസ്; ആലപ്പുഴയിലെ സിപിഎമ്മില്‍ വീണ്ടും നടപടി

Jaihind Webdesk
Saturday, January 28, 2023

ആലപ്പുഴ : ആലപ്പുഴയിലെ സിപിഎമ്മില്‍ വീണ്ടും നടപടി.  ലഹരിക്കടത്തിലാണ് രണ്ട് പേര്‍ക്കെതിരെ  സിപിഎം നടപടിയെടുത്തത്. ആലപ്പുഴ സൗത്ത് ഏരിയ വലിയമരം പടിഞ്ഞാറേ ബ്രഞ്ച് അംഗം വിജയകൃഷ്ണനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ബ്രാഞ്ച് അംഗവും ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയുമായ സിനാഫിനേയും സസ്‌പെന്റ് ചെയ്തു. സിനാഫിനെ ഒരു വര്‍ഷത്തേക്കാണ്  സസ്പെനഡ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റിൽ 45 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ കടത്തിയ കേസിലാണ് നടപടി. വിജയകൃഷ്ണൻ കേസിലെ പ്രതിയാണ്. പ്രതിക്കായി ജാമ്യം നിന്നു എന്നതാണ് സിനാഫിനെതിരെ പാര്‍ട്ടി ചുമത്തിയ കുറ്റം.

കഴിഞ്ഞ ഓഗസ്റ്റ് മാസം  ആലപ്പുഴ നഗരത്തിൽ വെച്ച 45 ലക്ഷം രൂപയുടെ ലഹരി പദാർഥങ്ങൾ പിടികൂടിയ കേസിലാണ് പാർട്ടി നടപടി സ്വീകരിച്ചിരിക്കുന്നത്. കരുനാഗപ്പള്ളിൽ ലഹരി പിടികൂടിയ കേസിൽ ഇവരും പ്രതികളായിരുന്നു.