ഡ്രെയിനേജ് കനാലുകൾ ക്ലീൻ ചെയ്യണം; ജില്ലാ കളക്ടർക്കും ഹൈബി ഈഡൻ എം പിക്കും വിദ്യാർത്ഥി നേതാവിന്‍റെ നിവേദനം

Jaihind News Bureau
Monday, April 20, 2020

ആലുവ: എറണാകുളം ജില്ലയിലെ ഡ്രെയിനേജ് കനാലുകൾ എല്ലാം തന്നെ വളരെ മലിനമായ അവസ്ഥയിലായിലിരിക്കുകയാണ്. മഴക്കാലവും കൂടി വരുന്ന സാഹചര്യത്തിൽ . കൊറോണയെ അതിജീവിച്ച ജനതയെ ഇനി ഒരു പ്രളയ സാധ്യത കൂടി തള്ളിക്കളയാനാവാത്ത ഈ സഹ്യചര്യത്തിൽ വലിയ ഒരു വിപത്തിലേക്ക് പോകാതിരിക്കാൻ പൊതുജന ആരോഗ്യ അവസ്ഥയെ കൂടി കണക്കിലെടുത്തു കൊണ്ട് എത്രയും വേഗം  ജില്ലയിലെ കാനകൾ ശുദ്ധിയാക്കാൻ ഉള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു ആലുവ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ഹാഫിസ് ഹമീദ് എറണാകുളം ജില്ലാ കളക്ടർക്കും ഹൈബി ഈഡൻ എം പി ക്കും നിവേദനം നൽകി.നടപടി സ്വീകരിക്കുമെന്ന് കളക്ടറും എം പി യും ഉറപ്പ് നൽകിയതായി ഹാഫിസ് അറിയിച്ചു.