ഡോ. വന്ദനാ ദാസ് കൊലപാതകം; അന്വേഷണം വേഗത്തില്‍ പൂർത്തിയാക്കി നടപടി സ്വീകരിക്കണമെന്ന് ഐഎംഎ

Jaihind Webdesk
Wednesday, May 17, 2023

 

കൊല്ലം: ഡോ. വന്ദനാ ദാസിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം എത്രയും പെട്ടെന്ന് പൂർത്തിയാക്കി നടപടി കൈക്കൊള്ളണമെന്ന്ഐഎംഎ (IMA) ആവശ്യപ്പെട്ടു. ആശുപത്രിയും ആശുപത്രിയുടെ 500 മീറ്റർ ചുറ്റളവും പ്രത്യേക സംരക്ഷിത മേഖലയാക്കണമെന്ന ആവശ്യം കൂടി സർക്കാർ പരിഗണിക്കണമെന്ന് ഐഎംഎ ഭാരവാഹികൾ വാർത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസ് പാസാക്കിയതിനെ സ്വാഗതം ചെയ്യുന്നതായും ഓർഡിനൻസിലൂടെ മാത്രം എല്ലാ പ്രശ്നത്തിനും പരിഹാരം ആകില്ലെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്‍റ് ഡോ. സുൾഫി നൂഹു പറഞ്ഞു.