ഡോ. വന്ദന ദാസ് കൊലപാതകം; പ്രതി സന്ദീപ് ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തി; മാനസിക പ്രശ്നവുമില്ല

Jaihind Webdesk
Sunday, June 4, 2023

തിരുവനന്തപുരം: ഡോക്ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയ സമയം പ്രതി സന്ദീപ് ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തി. ഫോറൻസിക് ലാബ് പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. രക്തത്തിലും മൂത്രത്തിലും ലഹരി വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താൻ ആയിട്ടില്ല എന്നാണ് ഫോറൻസിക്ക് ലാബ് റിപ്പോർട്ട് . പ്രതിക്ക് കാര്യമായ മാനസിക പ്രശ്നമില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി. റിപ്പോർട്ട് കോടതിക്ക് കൈമാറി.
ഇയാളെ തുടർച്ചയായി 10 ദിവസം നിരീക്ഷിച്ച ശേഷമാണ് ആർഎംഒ ഡോക്ടർ മോഹനൻ റോയിയുടെ നേതൃത്വത്തിലുള്ള
മെഡിക്കൽ ബോർഡ് ഇതു സംബന്ധിച്ച നിഗമനത്തിൽ എത്തിയത്. പ്രതിയെ വീണ്ടും പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.