കൊവിഡില്‍ അനാവശ്യ ഭീതി പടർത്തരുത്; പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കണം; IMA

Jaihind Webdesk
Thursday, December 22, 2022

തിരുവനന്തപുരം : കൊവിഡില്‍ അനാവശ്യ ഭീതി പടർത്തരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍( IMA ). കൊവിഡ്  ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ദീര്‍ഘനാള്‍ നിലനില്‍ക്കുന്ന ഒരു രോഗമായതിനാല്‍ തന്നെ കൊവിഡിനെ കുറിച്ച് അകാരണമായി ഭീതി ഉണ്ടാക്കുന്നത് നന്നായിരിക്കില്ലെന്ന് ഐഎംഎ അഭിപ്രായപ്പെട്ടു. കൊവിഡുമായി ഒത്തിണങ്ങി ജീവിച്ചു പോകുന്ന രീതി ദീർഘകാലം തുടരേണ്ടിവരുമെന്നും പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കണമെന്നും ഐഎംഎ.