യേശുക്രിസ്‌തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുണർത്തി കുരുത്തോലകളേന്തി ഓശാനപ്പെരുന്നാൾ ആഘോഷിച്ച് മലബാറിലെ ക്രൈസ്ത വിശ്വാസികൾ. സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവവാരത്തിന് ഇതോടെ തുടക്കമാവും. മലബാറിലെ ദേവാലയങ്ങളിൽ കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും വിശുദ്ധകുർബാനയും നടന്നു. കോഴിക്കോട് ആർച്ച് ബിഷപ്പ് ഡോ വർഗീസ് ചക്കാലക്കൽ ഓശാന സന്ദേശം നൽകി. കേരളത്തിലെ ഐക്യവും സഹോദര്യവും തകർക്കുന്നവർക്കെതിരെ ഒരുമയോടെ നിൽക്കണമെന്നും കേരളത്തിൽ സമാധാനം നിലനിർത്താൻ പ്രാർഥിക്കണമെന്നും വർഗീസ് ചക്കാലക്കൽ പറഞ്ഞു
പുകഴ്ത്തി പുകഴ്ത്തി ഭരണകര്‍ത്താക്കളുള്‍പ്പെടെയുള്ളവരെ ചീത്തയാക്കരുതെന്ന് കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. എല്ലാവരും ഭരണത്തില്‍ ഇരിക്കുന്നവരെ പുകഴ്ത്തും. പുകഴ്ത്തികൊണ്ടിരുന്നാല്‍ അതിന്റെ ഫലമായി അവര്‍ ഒന്നും ചെയ്യാതെ വരും. ആവശ്യത്തിന് പുകഴ്ത്തുകയും കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുകയും വേണം. വിമര്‍ശിക്കാതിരിക്കുമ്പോള്‍ കാര്യങ്ങള്‍ അവര്‍ അറിയില്ല. അധികാരത്തിലിരിക്കുന്നവര്‍ പല കാര്യങ്ങളും അറിയാതെ പോകും.അധികാരത്തിലിരിക്കുന്നവരെ കാര്യങ്ങള്‍ അറിയിക്കേണ്ട കടമ ജനങ്ങള്‍ക്കുണ്ട്. വിമര്‍ശനത്തിന് ആരും അതീതരല്ലെന്നും അര്‍ച്ച് ബിഷപ് വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു.