റബര്‍കര്‍ഷകര്‍ക്ക് ഒരുപൈസപോലും സബ്‌സിഡി നല്‍കരുത്‌: പി.സി. ജോര്‍ജ്ജ്

Jaihind News Bureau
Tuesday, December 4, 2018

റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു പൈസ പോലും സബ്‌സിഡി നല്‍കരുതെന്ന് പി.സി. ജോര്‍ജ്ജ്. റബ്ബര്‍ കൃഷിയെ സഹായിക്കുന്നത് ദേശീയ നഷ്ടമാണ്ണെന്നും ജോര്‍ജ്ജ് നിയമസഭയില്‍ പറഞ്ഞു. പരിസ്ഥിതിയെ
നശിപ്പിക്കുന്നതാണ് റബ്ബര്‍ കൃഷി. സായിപ്പന്മാര്‍ കേരളീയരെ കബളിപ്പിക്കാന്‍ കൊണ്ടു വന്നതാണ് ഈ കൃഷി. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒരു പൈസ പോലും റബ്ബര്‍ കര്‍ഷകര്‍ക്ക് നല്‍കരുത്. നിലവിലുള്ള റബ്ബര്‍ മരങ്ങള്‍ വെട്ടി നശിപ്പിക്കണം. റബ്ബര്‍ കൃഷിയെയും കര്‍ഷകരെയും പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു