കൊവിഡ് ഭീഷണി രാജ്യദ്രോഹക്കുറ്റത്തിനെതിരെ സമരം ചെയ്യുന്നവർക്ക് മാത്രമല്ല വിദ്യാർത്ഥികൾക്കുമുണ്ട്; ആയിരങ്ങളെ അണിനിരത്തി എൻട്രൻസ് പരീക്ഷ നടത്തി സർക്കാർ; ഗുരുതര വീഴ്ച

Jaihind News Bureau
Thursday, July 16, 2020

സംസ്ഥാനത്തു കഴിഞ്ഞ രണ്ടു ദിവസങ്ങളായി കൊവിഡ് രോഗികളുടെ എണ്ണം 600 നു മുകളിലാണ്. ദിനംപ്രതിയുള്ള വർധനവ് ക്രമാതീതമായി വർധിക്കുകയാണ്. സമൂഹവ്യാപനത്തിനു തൊട്ടു മുൻപുള്ള അവസ്ഥയിലൂടെയാണ് കേരളം കടന്നു പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞതിന്‍റെ തൊട്ടടുത്ത ദിവസം തന്നെയാണ് തലസ്ഥാനത്തു ആയിരങ്ങളെ അണിനിരത്തി കൊണ്ടു സർക്കാർ എൻട്രൻസ് പരീക്ഷ സംഘടിപ്പിച്ചത്.

കേരള ജനതയെപറ്റി അതീവ കരുതൽ ഉള്ള പിണറായി സർക്കാരിന്‍റെ, ആരോഗ്യവകുപ്പിന്‍റെ കീഴിലാണ് തികച്ചും അനാസ്‌ഥപരമായ കാര്യങ്ങൾ അരങ്ങേറുന്നത്. പരീക്ഷകൾ മാറ്റി വെക്കണമെന്നും, ശ്രദ്ധാപൂർവം നടത്തണമെന്നുള്ള പ്രതിപക്ഷത്തിന്‍റെ നിരന്തര ആവശ്യം മറികടന്നാണ് ഇത്തരം അശ്രദ്ധപൂർവമായ സർക്കാർ നടപടി.

മുഖ്യമന്ത്രിയുടെ വാശിതന്നെയാണ് ഇത്തരം നടപടികൾക്ക് പിന്നിൽ എന്ന് നിസംശയം പറയാം. കൊവിഡ് പ്രതിരോധവും, പരീക്ഷ നടത്തിപ്പിലും തങ്ങൾ ഒന്നാമതെന്ന് കാണിക്കാനുള്ള മുഖ്യന്‍റെ തത്രപ്പാടിൽ ബലിയാടാകുന്നത് വിദ്യാർത്ഥികളാണ്. ആയിരക്കണക്കിന് വിദ്യാർത്ഥികൾ എത്തുന്ന പരീക്ഷയിൽ വിവിധ മേഖലകളിൽ, സ്ഥലങ്ങളിൽ ഉള്ളവരാണ്. ഇതിൽ രോഗ ബാധിതരോ ലക്ഷണം ഉള്ളവരോ ഉള്ളതെന്ന കാര്യം ആർക്കും തന്നെ അറിയുവാനും കഴിയില്ല. സമൂഹത്തിന്‍റെ നാനാതുറകളിൽ ഉള്ള വ്യക്തികളിലും രോഗം പടർന്നു പിടിക്കുമ്പോൾ ആണു വിദ്യാർത്ഥികളെ നിർത്തി ധൃതി പിടിച്ചുള്ള ഈ പരീക്ഷാ നടത്തിപ്പ്.

സർക്കാരിന്‍റെ പ്രതിച്ഛായ ഉയർത്തി കാണിക്കാൻ വിദ്യാർത്ഥികളുടെ ജീവൻ പണയം വെച്ചു തന്നെ കളിക്കണമോ എന്ന ചോദ്യമാണ് ഉയരുന്നത്. അതോ രാജ്യദ്രോഹക്കുറ്റത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരെ മാത്രമേ കൊവിഡ് ആക്രമിക്കൂ എന്നാണോ മുഖ്യമന്ത്രിയുടെ വിശ്വാസം.