തിരുവനന്തപുരം നഗരസഭാ പരിധിയിൽ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ പിൻവലിച്ചു

Jaihind News Bureau
Friday, August 14, 2020

കൊവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരം നഗരസഭാ പരിധിയിൽ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ പിൻവലിച്ചു. ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച അർധരാത്രി മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും.

കണ്ടെയ്ൻമെൻറ് സോണുകളിൽ ഒഴികെയുള്ള ഇടങ്ങളിലാണ് ലോക്ക് ഡൗൺ പിൻവലിച്ചത്. എല്ലാ കടകളും തുറക്കാം. രാവിലെ ഏഴ് മണി മുതൽ ഏഴ് മണി വരെ തുറക്കാനാണ് അനുമതി.

മാളുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവയും സലൂണുകൾ, ബ്യൂട്ടി പർലറുകൾ എന്നിവയും തുറക്കാൻ അനുമതിയുണ്ട്. റസ്റ്റോറന്‍റുകൾ 9 വരെ തുറക്കാൻ അനുമതിയുണ്ട്.

ജിമ്മുകളും തുറക്കാം. ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും പാഴ്സല്‍ നല്‍കും. മല്‍സ്യ മാര്‍ക്കറ്റുകളും നിയന്ത്രണത്തോടെ തുറക്കും. കണ്ടെയ്ൻമെന്‍റ് സോണുകളില്‍ നിയന്ത്രണം തുടരും.