മോഹൻലാലിന്‍റെ വാദം പൊളിയുന്നു; രാജി കാരണം വെളിപ്പെടുത്തി ദിലീപ്

Tuesday, October 23, 2018

എ.എം.എം.എ നേതൃത്വം ആവശ്യപ്പെട്ടിട്ടല്ല താൻ രാജി നൽകിയതെന്ന് നടൻ ദിലീപ്. താൻ കാരണം സംഘടന തകരാതിരിക്കാനാണ് രാജി നൽകിയതെന്നും ദിലീപ് ഫെയിസ്ബുക്കിൽ വ്യക്തമാക്കി. എ.എം.എം.എ നേതൃത്വം ദിലീപിന്‍റെ രാജി ആവശ്യപ്പെടുകയായിരുന്നെന്ന പ്രസിഡന്‍റ് മോഹൻലാലിന്‍റെ വാദം ഇതോടെ പൊളിയുന്നു.