ഡീസല്‍ വില കുതിക്കുന്നു പെട്രോളിനെയും കടന്ന്; രാജ്യത്ത് ഇത് ആദ്യം

Jaihind Webdesk
Monday, October 22, 2018

ഇന്ധന വില വര്‍ദ്ധന റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറവേ രാജ്യത്ത് ആദ്യമായി പെട്രോള്‍ വിലയെ മറികടന്ന് ഡീസല്‍ വില. ഒഡീഷയിലാണ് ഡീസല്‍ വില പെട്രോളിനെക്കാള്‍ അധികം രേഖപ്പെടുത്തിയത്. ഒഡീഷ തലസ്ഥാനമായ ഭൂവന്വശറില്‍ പെട്രോള്‍ ലിറ്ററിന് 80 രൂപ 65 പൈസ രേഖപ്പെടുത്തിയപ്പോള്‍ ഡീസലിന് 80 രൂപ 78 പൈസയായി. ലിറ്ററിന് പെട്രോളിനേക്കാള്‍ 13 പൈസ അധികമാണ് ഡീസലിന് വില വരുന്നത്. ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പെട്രോളിനും ഡീസലിനും തുല്യ നികുതിയാണ് ഒഡീഷയില്‍. തുടര്‍ച്ചായി അഞ്ചു ദിവസം പെട്രോളിനെക്കാള്‍ ഡീസലന് വില വര്‍ധിച്ചതാണ് ഇതിന് കാരണമായതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.[yop_poll id=2]