‘കർഷകർ‌ക്കെതിരെയുള്ള മരണ വാറന്‍റ് ജനാധിപത്യത്തെ ലജ്ജിപ്പിക്കുന്നു’ : കാർഷിക ബില്ലുകള്‍ പാസാക്കിയതിനെതിരെ രാഹുല്‍ ഗാന്ധി

Jaihind News Bureau
Sunday, September 20, 2020

കർഷകരുടെയും പ്രതിപക്ഷത്തിന്‍റെയും കടുത്ത പ്രതിഷേധം അവഗണിച്ച് കാർഷിക ബില്ലുകൾ രാജ്യസഭയിൽ പാസാക്കിയതിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി. ‘കർഷകർ‌ക്കെതിരെയുള്ള മരണ വാറന്‍റ് ജനാധിപത്യത്തെ ലജ്ജിപ്പിക്കുന്നു’ കാർഷിക ബില്ലുകള്‍ പാസാക്കിയതിനെക്കുറിച്ച് രാഹുൽ ട്വീറ്റ് ചെയ്തു.

‘ഭൂമിയിൽ നിന്ന് സ്വർണം വിളയിക്കുന്നവരാണ് കർഷകർ, എന്നാല്‍ മോദി സർക്കാരിന്‍റെ അഹങ്കാരം മൂലം ഇന്ന് അവരുടെ കണ്ണില്‍ നിന്നും രക്താശ്രുക്കളാണ് ഒഴുകുന്നത്. ഇന്ന് രാജ്യസഭയില്‍ കർഷകർക്കെതിരായ കൃഷിബില്ലുകള്‍ പാസ്സാക്കിയതിലൂടെ അവർക്കുള്ള മരണവാറന്‍റാണ് പുറപ്പെടുവിച്ചിരിക്കുന്നത്, അത് ജനാധിപത്യത്തെ പോലും ലജ്ജിപ്പിക്കുന്നു’ രാഹുൽ ഗാന്ധി പറഞ്ഞു.