ഡല്‍ഹി, ബംഗളൂരു സ്‌ഫോടനക്കേസുകളുമായി ബന്ധം ; 2 പേർ തിരുവനന്തപുരത്ത് എന്‍ഐഎയുടെ പിടിയില്‍

Jaihind News Bureau
Monday, September 21, 2020

 

തിരുവനന്തപുരം: ഡല്‍ഹി, ബംഗളൂരു സ്‌ഫോടനക്കേസുകളുമായി ബന്ധമുള്ള രണ്ട് പേരെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും എന്‍ഐഎ കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ സ്വദേശി ഷുഹൈബും ഉത്തര്‍പ്രദേശ് സ്വദേശി ഗുല്‍നവാസുമാണ് പിടിയിലായത്. ഇവരില്‍ ഷുഹൈബിന് ബംഗളൂരും സ്‌ഫോടനക്കേസുമായും ഗുല്‍ നവാസിന് ഡല്‍ഹി സ്‌ഫോടനക്കേസുമായും ബന്ധമുണ്ടെന്ന് എന്‍ഐഎ അറിയിച്ചു. ഇരുവരും റിയാദില്‍ നിന്നാണ് തലസ്ഥാനത്തെത്തിയത്.