രമ്യ ഹരിദാസ് എം.പിയെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമം; സിപിഎം പ്രവർത്തകർക്കെതിരെ പൊലീസിൽ പരാതി

Jaihind News Bureau
Wednesday, May 27, 2020

ആലത്തൂർ എംപി രമ്യ ഹരിദാസിനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ പൊലീസിൽ പരാതി നൽകി. വടക്കാഞ്ചേരി സ്വദേശിയായ മുന്ന എന്നയാളാണ് ഫേസ്ബുക്കിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള  പോസ്റ്റിട്ടത്. ഇയാൾക്കെതിരെയും പോസ്റ്റ്‌ വ്യാപകമായി പ്രചരിപ്പിച്ച സിപിഎം അനുഭാവികളായ വ്യക്തികള്‍ക്കെതിരെയുമാണ് പാലക്കാട്‌ ജില്ലാ പൊലീസ് മേധാവിക്കും ആലത്തൂർ സി. ഐക്കും പരാതി നൽകിയത്.