രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ബലാത്സംഗങ്ങളും കൊലപാതകങ്ങളും അസ്വസ്ഥമാക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി

Jaihind News Bureau
Sunday, December 1, 2019

ദില്ലി: ഹൈദരാബാദില്‍ മൃഗഡോക്ടറായ യുവതി അരുംകൊല ചെയ്യപ്പെട്ട സംഭവം തന്നെ ആഴത്തില്‍ അസ്വസ്ഥമാക്കുന്നുവെന്ന് കോണ്‍ഗ്രസ് ജെനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സംസാരിക്കുന്നതിനേക്കാളേറെ കൂടുതല്‍ കാര്യങ്ങള്‍ നമുക്ക് ചെയ്യാനുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

“ഹൈദരാബാദില്‍ മൃഗഡോക്ടറും സാമ്പാലില്‍ കൗമാരക്കാരിയും ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തില്‍ ഞാന്‍ വളരെ അസ്വസ്ഥയാണ്. അതിനെതിരായ രോഷം വിശദീകരിക്കാന്‍ വാക്കുകള്‍ പോലും കിട്ടുന്നില്ല. സമൂഹത്തിന്‍റെ ഭാഗമെന്ന നിലയില്‍ ഇത്തരം സംഭവങ്ങളില്‍ പറയുന്നതിലേറെ നമുക്ക് പ്രവര്‍ത്തിക്കാനുണ്ട്” പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.